കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി

കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി
Jun 28, 2025 12:29 PM | By Sufaija PP

കണ്ണൂർ : കണ്ണൂർ കോർപ്പറേഷൻ്റെ കെടുകാര്യസ്ഥതയ്ക്കെതിരെ യുവജന പ്രതിഷേധം. കോർപ്പറേഷൻ ഓഫീസിന് മുന്നിൽ ഡിവൈഎഫ്ഐ നേതൃത്വത്തിൽ ധർണ്ണ നടത്തി. നഗരത്തിലെ തെരുവുനായ ശല്യം ഉൾപ്പടെയുള്ള പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.


കോർപ്പറേഷൻ്റെ വികസന വിരുദ്ധ നിലപാടിലും കെടുകാര്യസ്ഥതയ്ക്കും എതിരെയാണ് യുവജന പ്രതിക്ഷേധം ഉയർന്നത്. നഗരത്തിലെ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണുക, മൾട്ടിലെവൽ പാർക്കിങ്ങ് പ്രവർത്തനക്ഷമമാക്കുക, ജവഹർ സ്റ്റേഡിയത്തിൻ്റെ ശോച്യാവസ്ഥ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഏകദിന ധർണ്ണ. ജില്ലാ സെക്രട്ടറി സരിൻ ശരി ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ശ്രീരാമൻ അധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡൻ്റ് എ പി അൻവീർ സ്വാഗതം പറഞ്ഞു. എൻ സുകന്യ,കെ ഗിരീഷ് കുമാർ, ഒ കെ വിനീഷ്, എ കുഞ്ഞമ്പു, കെ റജിൽ, ടി പി നിവേദ്, റസിൽ രാജ്, പി അഖിൽ,കെ ഫാദിയ, ഒ വി നിജേഷ്, പി വി വിനീത്, ധനേഷ് മോഹൻ, എന്നിവർ സംസാരിച്ചു. ധർണാ സമാപനം ഡിവൈഎഫ്ഐ ജില്ലാ പ്രസിഡൻ് മുഹമ്മദ് അഫ്സൽ ഉദ്ഘാടനം ചെയ്തു.

DYFI led dharna against Kannur Corporation's mismanagement

Next TV

Related Stories
ബസ്സിൽ വച്ച് പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം തടവ്

Jun 28, 2025 02:52 PM

ബസ്സിൽ വച്ച് പ്രായപൂർത്തിയാവാത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം തടവ്

ബസ്സിൽ വച്ച് പ്രായപൂർത്തിയാവാ ത്ത കുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 3 വർഷം...

Read More >>
കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു

Jun 28, 2025 12:35 PM

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു

കണ്ണൂരിൽ പേവിഷബാധ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന അഞ്ച് വയസ്സുകാരൻ മരിച്ചു...

Read More >>
പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു

Jun 28, 2025 11:56 AM

പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു

പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് എത്തുന്നു...

Read More >>
 ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

Jun 28, 2025 11:52 AM

ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി

ദേവസ്വം ഫോട്ടോഗ്രാഫറെ മർദിച്ച സംഭവത്തിൽ കൊട്ടിയൂർ ദേവസ്വം പൊലീസിൽ പരാതി നൽകി...

Read More >>
ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Jun 28, 2025 11:46 AM

ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ചക്രവാത ചുഴി :സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ...

Read More >>
സൂംബ ഡാന്‍സ് പദ്ധതിയുമായി പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Jun 28, 2025 10:53 AM

സൂംബ ഡാന്‍സ് പദ്ധതിയുമായി പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

സൂംബ ഡാന്‍സ് പദ്ധതിയുമായി പിന്നോട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി....

Read More >>
Top Stories










News Roundup






Entertainment News





https://thaliparamba.truevisionnews.com/